Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wall Collapses

Thiruvananthapuram

പാ​ര്‍​ശ്വ​ഭി​ത്തി ത​ക​ര്‍​ന്നു വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ൽ

വെ​ള്ള​റ​ട: പ്ര​ദേ​ശ​ത്ത് തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വീ​ടി​ന്‍റെ പാ​ര്‍​ശ്വ​ഭി​ത്തി ത​ക​ര്‍​ന്നു വീ​ണു. അ​മ്പൂ​രി കൂ​ട്ട​പ്പു മു​ല്ല​ശ്ശേ​രി സ്വ​ദേ​ശി ഷാ​ഹി​ദാ ബീ​വി​യു​ടെ വീ​ടാ​ണ് അ​പ​ക​ട​ത്തി​ലാ​യ​ത്.

തു​ട​ര്‍​ച്ച​യാ​യി പെ​യ്ത മ​ഴ​യെ​ത്തു​ട​ര്‍​ന്നു ഭി​ത്തി ത​ക​ര്‍​ന്നു വീ​ഴു​ക​യും വീ​ടി​ന്‍റെ അ​സ്ഥി​വാ​രം വ​രെ അ​ട​ര്‍​ന്നു പോ​വു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് പ​ഞ്ചാ​യ​ത്ത് പ്ര​ധി​നി​ധി​ക​ളും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും അ​ടി​യ​ന്ത​ര തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

Kerala

മ​തി​ല്‍ ഇ​ടി​ഞ്ഞു​വീ​ണ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് ത​ക​ര്‍​ന്നു; അ​ധ്യാ​പ​ക ദ​മ്പ​തി​ക​ളും പി​ഞ്ചു​കു​ഞ്ഞും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

കാ​​​സ​​​ര്‍​ഗോ​​​ഡ്: സ്വ​​​കാ​​​ര്യ​​​വ്യ​​​ക്തി​​​യു​​​ടെ പ​​​റ​​​മ്പി​​​ലെ മ​​​തി​​​ല്‍ ഇ​​​ടി​​​ഞ്ഞു​​​വീ​​​ണ് ഇ​​​രു​​​നി​​​ല ക്വാ​​​ര്‍​ട്ടേ​​​ഴ്‌​​​സി​​​ലെ കി​​​ട​​​പ്പു​​​മു​​​റി പൂ​​​ര്‍​ണ​​​മാ​​​യും ത​​​ക​​​ര്‍​ന്നു. അ​​​ധ്യാ​​​പ​​​ക ദ​​​മ്പ​​​തി​​​ക​​​ളും പി​​​ഞ്ചു​​​കു​​​ഞ്ഞും ര​​​ക്ഷ​​​പ്പെ​​​ട്ട​​​തു ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്ക്.

പെ​​​ര്‍​ള ന​​​വ​​​ജീ​​​വ​​​ന സ്‌​​​പെ​​​ഷ​​​ല്‍ സ്‌​​​കൂ​​​ള്‍ എ​​​ഡ്യു​​​ക്കേ​​​റ്റ​​​റാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കാ​​​ഞ്ഞി​​​രം​​​കു​​​ളം ക​​​ഴി​​​യൂ​​​ര്‍ സ്വ​​​ദേ​​​ശി സാം ​​​ഡേ​​​വി​​​ഡ്‌​​​സ​​​ണ്‍, ഭാ​​​ര്യ കാ​​​സ​​​ര്‍​ഗോ​​​ഡ് ബി​​​ആ​​​ര്‍​സി സ്‌​​​പെ​​​ഷ​​​ല്‍ എ​​​ഡ്യു​​​ക്കേ​​​റ്റ​​​റും കോ​​​ട്ട​​​യം ച​​​ങ്ങ​​​നാ​​​ശേ​​​രി സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ ആ​​​ല്‍​ബി സ​​​ജി, ഇ​​​വ​​​രു​​​ടെ ആ​​​റു​​​മാ​​​സം പ്രാ​​​യ​​​മു​​​ള്ള മ​​​ക​​​ള്‍ സേ​​​റ മ​​​രി​​​യ സാം ​​​എ​​​ന്നി​​​വ​​​രാ​​​ണ് നി​​​മി​​​ഷ​​​ങ്ങ​​​ളു​​​ടെ വ്യ​​​ത്യാ​​​സ​​​ത്തി​​​ല്‍ മ​​​ര​​​ണ​​​ത്തി​​​ല്‍നി​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്.


ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മേ​​​ല്‍​പ്പ​​​റ​​​മ്പി​​​ലെ ക​​​ള​​​നാ​​​ട് വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സി​​​നു സ​​​മീ​​​പ​​​ത്തെ ഫ​​​റാ​​​ഷ് ക്വാ​​​ര്‍​ട്ടേ​​​ഴ്‌​​​സി​​​ലാ​​​ണ് ഈ ​​​കു​​​ടും​​​ബം താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. ആ​​​ല്‍​ബി പ്ര​​​സ​​​വാ​​​വ​​​ധി​​​യി​​​ലാ​​​യ​​​തി​​​നാ​​​ല്‍ വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. സാം ​​​ചി​​​കി​​​ത്സാ​​​ര്‍​ഥം മെ​​​ഡി​​​ക്ക​​​ല്‍ ലീ​​​വി​​​ലാ​​​യ​​​തി​​​നാ​​​ൽ പ​​​ഴ​​​വ​​​ര്‍​ഗ​​​ങ്ങ​​​ള്‍ വാ​​​ങ്ങാ​​​നാ​​​യി ടൗ​​​ണി​​​ലേ​​​ക്കു പോ​​​യ​​​താ​​​യി​​​രു​​​ന്നു. ഈ ​​​സ​​​മ​​​യ​​​ത്ത് ആ​​​ല്‍​ബി​​​യും കു​​​ഞ്ഞും കി​​​ട​​​പ്പു​​​മു​​​റി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

സാം ​​​തി​​​രി​​​ച്ച​​​ത്തി​​​യ​​​പ്പോ​​​ള്‍ ഇ​​​രു​​​വ​​​രും എ​​​ഴു​​​ന്നേ​​​റ്റു. ആ​​​ല്‍​ബി കൈ​​​യി​​​ലു​​​ള്ള ക​​​വ​​​ര്‍ വാ​​​ങ്ങി സാ​​​മി​​​നും കു​​​ഞ്ഞി​​​നു​​​മു​​​ള്ള ഭ​​​ക്ഷ​​​ണ​​​മെ​​​ടു​​​ക്കാ​​​ന്‍ അ​​​ടു​​​ക്ക​​​ള​​​യി​​​ലേ​​​ക്കു പോ​​​യി. സാം ​​​കു​​​ഞ്ഞി​​​നെ​​​യും എ​​​ടു​​​ത്തു​​​കൊ​​​ണ്ട് ഹാ​​​ളി​​​ലേ​​​ക്കും പോ​​​യി. തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് വ​​​ലി​​​യ ശ​​​ബ്ദ​​​ത്തോ​​​ടെ സം​​​ര​​​ക്ഷ​​​ണ​​​മ​​​തി​​​ല്‍ ത​​​ക​​​ര്‍​ന്ന് ഇ​​​വ​​​രു​​​ടെ കി​​​ട​​​പ്പു​​​മു​​​റി​​​യു​​​ടെ ചു​​​വ​​​രി​​​ലേ​​​ക്കു പ​​​തി​​​ച്ച​​​ത്. ഇ​​​തി​​​ന്‍റെ ആ​​​ഘാ​​​ത​​​ത്തി​​​ല്‍ ചു​​​വ​​​ര്‍ ത​​​ക​​​ര്‍​ന്ന് മു​​​റി​​​യു​​​ടെ അ​​​ക​​​ത്തേ​​​ക്ക് പ​​​തി​​​ച്ചു.

നൂ​​​റോ​​​ളം ചെ​​​ങ്ക​​​ല്ലു​​​ക​​​ളാ​​​ണ് ക​​​ട്ടി​​​ലി​​​നു മു​​​ക​​​ളി​​​ലേ​​​ക്കു പ​​​തി​​​ച്ച​​​ത്. ര​​​ണ്ടു ക​​​ട്ടി​​​ലു​​​ക​​​ള്‍, എ​​​യ​​​ര്‍ കൂ​​​ള​​​ര്‍, ക​​​ളി​​​പ്പാ​​​ട്ട​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യെ​​​ല്ലാം ത​​​ക​​​ര്‍​ന്നു ത​​​രി​​​പ്പ​​​ണ​​​മാ​​​യി. ര​​​ണ്ടാം​​​നി​​​ല​​​യി​​​ലാ​​​ണ് ഇ​​​വ​​​ര്‍ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. കെ​​​ട്ടി​​​ട​​​ത്തേ​​​ക്കാ​​​ള്‍ ഉ​​​യ​​​ര​​​ത്തി​​​ലാ​​​ണ് മ​​​തി​​​ല്‍ സ്ഥി​​​തി​​​ചെ​​​യ്തി​​​രു​​​ന്ന​​​ത്. അ​​​പ​​​ക​​​ട​​​ത്തെ​​​തു​​​ട​​​ര്‍​ന്ന് ഇ​​​വ​​​രെ മ​​​റ്റൊ​​​രു മു​​​റി​​​യി​​​ലേ​​​ക്ക് മാ​​​റ്റി​​​ത്താ​​​മ​​​സി​​​പ്പി​​​ച്ചു.

Kerala

തൃ​ശൂ​രി​ൽ ചു​മ​ർ ഇ​ടി​ഞ്ഞു​വീ​ണ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു

 

 

തൃ​ശൂ​ർ: പ​ഴ​യ​ന്നൂ​രി​ൽ ചു​മ​ർ ഇ​ടി​ഞ്ഞു​വീ​ണ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. ചീ​ര​ക്കു​ഴി കാ​ഞ്ഞൂ​ർ വീ​ട്ടി​ൽ രാ​മ​ൻ​കു​ട്ടി (51) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ലെ പ​ഴ​യ ശു​ചി​മു​റി പൊ​ളി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഇ​ന്ന് ഉ​ച്ച​ക്ക് ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. ചു​മ​ർ പൊ​ളി​ക്കു​ന്ന​തി​നി​ടെ ചു​മ​ർ ഇ​ടി​ഞ്ഞ് ദേ​ഹ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ രാ​മ​ൻ​കു​ട്ടി​യെ ചേ​ല​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

Latest News

Corehub Up